‘കാല’യുടെ റിലീസ് തടയാനാവില്ല -സുപ്രീംകോടതി


ന്യൂഡല്‍ഹി: രജ്നികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി തള്ളിയത്. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചിത്രത്തിന്‍റെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് കെ.എസ് രാജശേഖരനാണ് കോടതിയെ സമീപിച്ചത്. പകര്‍പ്പാവകാശ ലംഘിച്ചുവെന്നായിരുന്നു ആരോപണം.


ചിത്രത്തിന്‍റെ റിലീസ് ദിവസം വേണ്ട സുരക്ഷനല്‍കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ കന്നഡ സംഘടനകള്‍ മുന്നോട്ട് വന്നതിനെ തുടര്‍ന്നാണ് സുരക്ഷയൊരുക്കണമെന്ന് കോടതി പറഞ്ഞത്. കന്നഡ സംഘടനകള്‍ ഇന്നും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.


കാവേരി പ്രശ്നത്തില്‍ രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം പുകയുന്നത്.



Sharing is Caring