കാര്‍ത്തി ചിദംബരത്തെ ഇന്നു കോടതിയില്‍ ഹാജരാക്കും


ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകനും എ.ഐ.സി.സി അംഗവുമായ കാര്‍ത്തി ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പട്യാല ഹൈക്കോടതിയിലാണ് കാര്‍ത്തിയെ ഹാജരാക്കുക. 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തരണമെന്ന് കോടതിയോട് ആവശ്യപ്പെടാനാണ് സി.ബി.ഐ നീക്കം.


ഒന്നര മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് കാര്‍ത്തി ചിദംബരത്തെ ഒരു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. വിദേശ യാത്ര കഴിഞ്ഞ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ ഇന്നലെ രാവിലെയായിരുന്നു സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഐ.എന്‍.എക്‌സ് മീഡിയ പണമിടപാടുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ അറിയിച്ചു. ഇക്കഴിഞ്ഞ 16ന് അദ്ദേഹത്തിന്റെ അക്കൗണ്ടന്റിനെ ഡല്‍ഹിയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring