കസ്​റ്റഡി മരണം: പൊലീസിനെതിരായ കേസ്​ പൊലീസ്​ തന്നെ അന്വേഷിക്കുന്നത്​ ശരിയല്ല -ഹൈകോടതി


കൊച്ചി: പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിരീക്ഷണം. കേസില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.


വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ സിബിഐയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


കേസില്‍ ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാലു പൊലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണം മുന്നോട്ടുപോവുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് കോടതി പരാമര്‍ശം നടത്തിയത്. ഇക്കാര്യത്തില്‍ സുപ്രിം കോടതിയുടെ മുന്‍ ഉത്തരവുകള്‍ കോടതി എടുത്തുപറഞ്ഞു.



Sharing is Caring