കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു


ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഉദംപൂരില്‍ ദേശീയ പാതയ്ക്കടുത്തുള്ള സി.ആര്‍.പി എഫ് ക്യാംപിലേക്ക് ഇരച്ചുകയറിയ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചുവെടിവച്ചു. ഏറ്റുമുട്ടലില്‍ മൂന്നു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു.സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. സിആര്‍പിഎഫ് പൊലിസ് സംയുക്തസേനയുടെ ബസിനുനേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.




Sharing is Caring