പണം തിരിച്ചടച്ചില്ല; തിരുവനന്തപുരത്ത് വീട്ടില്‍ക്കയറി ബ്ലേഡ് മാഫിയയുടെ ആക്രമണം


പണം തിരിച്ചടക്കാത്തതിന് ബ്ലേഡ് മാഫിയ കുടുംബത്തെ ബലം പ്രയോഗിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരം വര്‍ക്കല വെട്ടുകാട് സ്വദേശികളായ സോളമനെയും ഭാര്യ ലില്ലി സോളമനെയുമാണ് ബ്ലേഡ് മാഫിയ ഇറക്കി വിട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.


തിരുവനന്തപുരം വര്‍ക്കലയില്‍ വെട്ടുകാട് കുളമുട്ടം സോണിലാന്റില്‍ സോളമനേയും ഭാര്യ ലില്ലി സോളമനെയുമാണ് ബ്ലേഡ് മാഫിയ ബലം പ്രയോഗിച്ച് വീട്ടില്‍ നിന്നിറക്കിയത്.
സുറുമി ,മാനു, ഷാജി, ജലീല എന്നിവരാണ് ആക്രമിച്ചത്. 12 ലക്ഷം രൂപ വാങ്ങുകയും 35 ആയിരം വീതം രണ്ട് മാസം തിരികെ നല്‍കുകയും ചെയ്തിരുന്നതായി സോളമന്‍ പരാതിയില്‍ പറയുന്നു. സുറുമിയുടെ പേരില്‍ വിലയാധാരം എഴുതി നല്‍കിയിരുന്നു. അതേസമയം 18 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വാങ്ങിയെന്നാണ് മറുഭാഗത്തിന്റെ വാദം. പലിശക്ക് വാങ്ങിയ പണത്തിന്റെ തിരിച്ചടവ് ഒരുമാസം മുടങ്ങിയിതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ബലമായി ഇറക്കി വിട്ടതെന്ന് സോളമന്‍ പരാതിയില്‍ ചൂണ്ടികാട്ടുന്നു.സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




Sharing is Caring