സരിതയെ വ്യക്തിപരമായി അറിയില്ലെന്ന് അടൂര്‍ പ്രകാശ്


സോളാർ തട്ടിപ്പു കേസിലെ പ്രതികളായ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും വ്യക്തിപരമായി അറിയില്ലെന്ന് മുൻമന്ത്രി അടൂർ പ്രകാശ്. സരിതയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അടൂർ പ്രകാശ് സോളാർ ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ മൊഴി നൽകി.ബിസിനസ് ആവശ്യങ്ങൾക്ക് സഹായം ചോദിച്ച് ഇരുവരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.കൊച്ചി പനമ്പിള്ളി നഗറിലെ സോളാർ കമ്മിഷനിൽ എത്തിയാണ് അടൂര്‍ പ്രകാശ് മൊഴി നല്‍കിയത്.




Sharing is Caring