കശാപ്പ് ശാലയില്‍ നജ്മുദ്ദീന്‍ ഭാര്യയെ കഴുത്തറത്ത് കൊന്നതെന്തിന്


കശാപ്പുശാലയില്‍ വെച്ച് സ്വന്തം ഭാര്യയെ കഴുത്തറുത്തു കൊന്നത് ഭര്‍ത്താവ് നജ്ബുദ്ദിന്‍ തന്നെ. ഭാര്യ റഹീനയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഇയാളെ ഇന്നലെ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് നജ്ബുദ്ദീന്‍ എന്ന് ബാബുവിനെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റിനു മുമ്ബില്‍ ഹാജരാക്കി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.


പൊലീസ് വിശദീകരണം ഇങ്ങനെ മരണപ്പെട്ട റഹീനയുമായി നജ്ബുദ്ദീന്‍ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് നജ്ബുദ്ദീന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കുടുംബകോടതിയില്‍ കേസ്സിനായി പലതവണ എത്തി വീണ്ടും അടുക്കുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.


ഇതുപ്രകാരം രണ്ടു ഭാര്യമാരും ഒരേവീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. റഹീനയുടെ പിതാവ് മരിച്ച നാല്‍പതിനു നാട്ടില്‍ പോവാന്‍ അനുവദിച്ചിരുന്നില്ല. അതുസംബന്ധിച്ചും തര്‍ക്കമുണ്ടായി. പിന്നീട് റഹീനയും രണ്ടുമക്കളും വാടക വീട്ടിലേയ്ക്ക് മാറി താമസിക്കുകയും ചെയ്തു. ഇവരുടെ കൂടെ നജ്ബുദ്ദീനും ഇടയ്ക്ക താമസിക്കാറുണ്ട്. കഴിഞ്ഞദിവസം പുതിയ സിംകാര്‍ഡുമായി ബന്ധപ്പെട്ട സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഈ നമ്ബര്‍ ഉപയോഗിച്ച് നജ്ബുദ്ദീന്റെ കുടുംബ വിവരങ്ങള്‍ അറിയിക്കുന്നുണ്ടെന്ന സംശയത്തില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് റഹീന നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും മാതാവിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതുപ്രകാരം മാതാവ് സുബൈദ പരപ്പനങ്ങാടിയില്‍ എത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച പോയാല്‍ മതിയെന്നും ജോലിയില്‍ തന്നെ ഒരുദിവസം കൂടെ സഹായിക്കണമെന്നും നജ്ബുദ്ദീന്‍ അറിയുക്കുകയായുന്നു. ഇതുപ്രകാരം റഹീനയുടെ കൂടെ താമസിക്കുകയും ചെയ്യുകയായിരുന്നു.

പുലര്‍ച്ചെ റഹീനയെ കശാപ്പുകേന്ദ്രത്തിലേയ്ക്ക കൂട്ടികൊണ്ട് പോവുകയും സിംകാര്‍ഡ് വിഷയം ചോദിക്കുകയും കലഹമുണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന് നേരത്തെ കരുതിവെച്ച കത്തിയുപയോഗിച്ച് വധികകയായിരുന്നു. കൃത്യം നടത്തിയശേഷം സ്വന്തം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

പിന്നീട് കശാപ്പ് ജോലിക്കാര്‍ എത്തിയത്തോടെയാണ് കഴുത്തറത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ കോട്ടക്കല്‍ ചങ്കുവെട്ടിയിലെത്തി ബൈക്ക് പെട്രോള്‍ പമ്ബില്‍ നിര്‍ത്തിയിടുക്കയായിരുന്നു. അവിടെ നിന്നും തൃശ്ശൂരും വിവിധ പ്രദേശങ്ങളിലും കറങ്ങി ഇന്നലെ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയതെന്നാണ് സി.ഐ അറിയിച്ചത്.

എസ്പി.യുടെ നിര്‍ദേശപ്രകാരം താനൂര്‍ സി.ഐ അലവിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി, താനൂര്‍ പൊലീസുകാരും എസ്.ഐ മാരുമാമ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്ന വിവരത്തെ തുടര്‍ന്ന് നിരവധി പേരാണ് കോടതി പരിസരത്തും പൊലീസ് സ്‌റ്റേഷന്‍ പരിസരത്തും തടിച്ചുകൂടിയത്. ചങ്കുവെട്ടിയില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഇന്ന് മറ്റിടങ്ങളില്‍ കൊണ്ടവന്ന് തെളിവെടുപ്പ് നടത്തും.

റിമാന്‍ഡ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റ് വി എസ് ആശാദേവി ഈ മാസം 28വരെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി. പ്രതിക്കു വേണ്ടി നിയമസഹായം നല്‍കാന്‍ അഡ്വ. പി.വി റാഷിദ് ഹാജരായി.



Sharing is Caring