തിരുവനന്തപുരം: കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. കശാപ്പ് നിയന്ത്രണത്തില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. കശാപ്പ് നിയന്ത്രണത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിജ്ഞാപനം കൊണ്ടുവന്നത് സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു.കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാവുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഇറക്കുമതി കമ്പനികള്‍ക്ക് വേണ്ടിയാണ് കശാപ്പ് നിയന്ത്രണമെന്ന ബിജെപി നാടകം അരങ്ങേറുന്നത്. കേന്ദ്രത്തിന്റെ വിജ്ഞാപനം സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്കുളള കടന്നുകയറ്റമാണ്.
കേന്ദ്ര വിജ്ഞാപനം ശുദ്ധതട്ടിപ്പാണെന്നും വിപണിയിലും കേന്ദ്രം വര്‍ഗീയത കലര്‍ത്തുന്നുവെന്ന് വിഎസും ചൂണ്ടിക്കാട്ടി.













