കശാപ്പു നിയന്ത്രണത്തിനെതിരെ കേരളം കോടതിയിലേയ്ക്ക്


കന്നുകാലി കശാപ്പു നിയന്ത്രണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. ഇതേക്കുറിച്ചുള്ള നടപടികള്‍ ആലോചി ക്കുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. ഉടന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്.


നിയമവ ിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തുമെന്നറിയുന്നു. കേന്ദ്ര ഉത്തരവിനെതിരെ വിട്ടുവീഴ്ചയില്‌ളാത്ത നടപടികളെടുക്കാനാണു സംസ്ഥാന സര്‍ക്കാര ിന്റെ തീരുമാനം. കന്നുകാലി കശാപ്പു നിരോധനം രാഷ്ര്ടീയ ആയുധമാക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കശാപ്പിനായി കാല ിച്ചന്തവഴി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ച ഉത്തരവിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ മുന്നിലും എത്തിയിട്ടുണ്ട്.


സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്നും ഇതു മതസൗഹാര്‍ദം തകര്‍ക്കുന്ന നീക്കമാണെന്നും ഹര്‍ജ
ിക്കാര്‍ ആരോപിച്ചു. ഹൈബി ഈഡന്‍ എംഎല്‍എയുടേതടക്കം നാലുഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.



Sharing is Caring