ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയത് കണാതായ വിമാനത്തിന്റെ അവശിഷ്ടമല്ലെന്ന് വ്യോമസേനാ അധികൃതര്‍ സ്ഥിരീകരിച്ചു. തിരച്ചിലിനിടെബംഗാള്‍ ഉള്‍ക്കടലിന്റെ മുകള്‍ ഭാഗത്ത് നിന്ന് ഓറഞ്ച് നിറത്തിലുള്ള ചില വസ്തുക്കളായിരുന്നു അധികൃതര്‍ക്ക് ലഭിച്ചിരുന്നത്. ഇത് കാണാതായ വിമാനത്തിന്റേതാണോയെന്ന സംശയവുമുണ്ടായിരുന്നു. കണ്ടെത്തിയത് എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടമല്ലെന്ന് സ്ഥിരീകരിച്ചതോടെ ആഴക്കടല്‍ തിരച്ചില്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.വിദേശ രാജ്യങ്ങളുടെ സാഹയം തേടാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നോര്‍വ്വെയുടേയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ സാഹായം തേടാനാണ് തീരുമാനിച്ചിരിക്കുന്നത്.












