യാത്രക്കിടെ കോളേജ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറും സമൂസ വില്‍പനക്കാരനുമായ കുനിങ്ങാട് തണ്ണീര്‍പന്തല്‍ പുല്ലന്‍ചിറക്കല്‍ അബ്ദുള്ളയെയാണ് വടകര എസ്ഐ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വില്യാപ്പള്ളിയില്‍ നിന്നും ഇയാളുടെ ഓട്ടോയില്‍ കയറിയ പതിനെട്ടുകാരിയായ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി സംസാരിക്കുകയും ഇറങ്ങുന്നതിനിടെ ദേഹത്ത് കടന്നു പിടിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.













