കള്ളപ്പണവേട്ട: ഇതുവരെ പിടിച്ചത് 3,300 കോടി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുവരുന്ന കള്ളപ്പണ വേട്ടയില്‍ ഇതുവരെ കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത 3,300 കോടി രൂപ. ഇതില്‍ 92 കോടിയോളം പുതിയ നോട്ടുകളാണ്. പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളുടെ മൂല്യം 500 കോടിരൂപയാണ്.
നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം, ആദായനികുതി നിയമപ്രകാരം 734 സ്ഥലങ്ങളിലായി അധികൃതര്‍ തിരച്ചില്‍ നടത്തി. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി 3200 ഓളം നോട്ടീസുകള്‍ അയച്ചു. നൂറുകണക്കിന് അന്വേഷണങ്ങള്‍ നടത്തിവരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള 220 കേസുകള്‍ സി.ബി.ഐ., എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *