കള്ളപ്പണത്തിനെതിരെ ശക്തമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; 650 കോടി കണ്ടെത്തി

കള്ളപ്പണത്തിനെതിരായ ശക്തമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍.
അതിന്റെ ഭാഗമായി കര്‍ണ്ണാടകത്തിലെ പ്രമുഖ വ്യവസായി വി.ജി. സിദ്ധാര്‍ഥയുടെ 650 കോടിയുടെ അനധികൃത നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇയാളുടെ വീടുകളിലും ഓഫീസുകളിലും കേഫ് കോഫി ഡേ എന്ന സ്ഥാപനത്തിലും നടത്തിയ റെയ്ഡുകളില്‍ അനധികൃത നിക്ഷേപത്തിന്റെ രേഖകളും പിടിച്ചെടുത്തു. കേഫ് കോഫി ഡേയുമായി ബന്ധപ്പെട്ട ഇരുപത്തിയഞ്ച് സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.ഇതോടൊപ്പം ഇവരുടെ മുംബൈ, ചെന്നൈ സ്ഥാപനങ്ങളിലും പരിശോധന നടത്തി. മൊത്തം 650 കോടിയിലേറെ രൂപയുടെ കണക്കില്‍പ്പെടാത്ത പണമുണ്ടെന്നാണ് കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണയുടെ അനന്തരവനാണ് സിദ്ധാര്‍ഥ. 21ന് തുടങ്ങിയ പരിശോധനകള്‍ ഇന്നലെയാണ് അവസാനിച്ചത്. ബെംഗളൂരു, ഹാസന്‍, മൈസൂരു എന്നിവിടങ്ങളിലെ ഓഫീസുകളും പരിശോധിച്ചു. രേഖകള്‍ വിശദമായി വിലയിരുത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *