കളമശ്ശേരിയില്‍ ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് രോഗി മരിച്ചെന്ന് ശബ്ദസന്ദേശം; നഴ്‌സിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി .ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഹാരിസ് കോവിഡ് മൂലമല്ല മരിച്ചതെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നുമാണ് നഴ്‌സിങ് ഓഫീസറുടെ പേരില്‍ പ്രചരിച്ച ശബ്ദ സന്ദേശത്തിലാണ് വെളിപ്പെടുത്തിയിരുന്നത്. അശ്രദ്ധകാരണം പല രോഗികളുടെയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്നും ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നാണുമാണ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *