കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും,സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്‌റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.സമരത്തിന്‌റെ ഭാഗമായി മധ്യപ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ് പ്രക്ഷോഭവുമായി നിരത്തിലിറങ്ങുന്നത്.സമരത്തെ തുടര്‍ന്ന് പലയിടങ്ങളിലും പാല്‍,പച്ചക്കറി വിതരണം തടസ്സപ്പെട്ടു.
10 ദിവസത്തെ സമരത്തിനാണ് കര്‍ഷകര്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.സമരത്തിന്‌റെ അവസാന ദിനമായ ജൂണ്‍ 10ന് ഭാരത് ബന്ദ് നടത്താനും തീരുമാനമുണ്ട്. കര്‍ഷകരുടെ സമരത്തെ അപമാനിക്കാന്‍ ശ്രമിച്ച കേന്ദ്ര കൃഷി മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.സമരം വെറും പ്രശസ്തിക്കുവേണ്ടിയാണെന്നായിരുന്നു മന്ത്രി രാധാ മോഹന്‍ സിംഗിന്‌റെ പ്രസ്താവന.














