കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കേരളത്തിലേക്ക്?

ബംഗളൂരു: ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് ശ്രമം ശക്തം. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ നെട്ടോട്ടം ഓടുകയാണ് ഇരു പാര്‍ട്ടികളും. തങ്ങളുടെ എംഎല്‍എമാരെ എങ്ങനെയും ഒപ്പം നിര്‍ത്താനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസും, ജെഡിഎസും. ബിജെപിക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ജെ.ഡി.എസ്​ എം.എല്‍.എമാര്‍ക്ക്​ സംരക്ഷണം ഒരുക്കാന്‍ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗ​ത്തെത്തിയിട്ടുണ്ട്​. ​ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും എം.എല്‍.എമാര്‍ക്ക്​ അഭയം നല്‍കാമെന്ന്​ ജെ.ഡി.എസിനെ അറിയിച്ചു.

ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിലേക്കാണ്​ കോണ്‍ഗ്രസ് തങ്ങളുടെ​ എം.എല്‍.എമാരെ മാറ്റുന്നത്​.
മോദി സര്‍ക്കാറില്‍ നിന്ന്​ ധാരാളം പ്രശ്​നങ്ങള്‍ നേരിടുമെന്ന്​ തങ്ങള്‍ക്കറിയാമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ഡി.​കെ ശിവകുമാര്‍ പറഞ്ഞു. അവര്‍ തങ്ങളെ ജയിലിലയക്കുമായിരിക്കാം. എന്നാല്‍ ഒട്ടും ഭയമില്ലാതെ തങ്ങള്‍ പുറത്തുവരും. എം.എല്‍.എമാരെ എങ്ങനെ സംരക്ഷിക്കണമെന്ന്​ തനിക്കറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *