പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂലിന് വന്‍ മുന്നേറ്റം


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം . 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു.


ബി.ജെ.പിയും സി.പി.എമ്മുമാണ് തൊട്ടു പുറകില്‍. നിലവില്‍ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. നാല് സീറ്റുകളില്‍ വിജയിച്ച ബി.ജെ.പി 81 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. മൂന്ന് സീറ്റുകളില്‍ വിജയിച്ച സി.പി.എം 58 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.


ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതികളിലും വോട്ടെണ്ണിയ മുഴുവന്‍ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെടുപ്പ് വേളയില്‍ വ്യാപക ആക്രമണം അരങ്ങേറിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.



Sharing is Caring