ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തു- കുമാരസ്വാമി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തതാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ബി.ജെ.പി രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുകയാണ്. എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനാണ് കേന്ദ്രമന്ത്രിമാരടക്കം ശ്രമിക്കുന്നതെന്നും കുമാരസ്വാമി ബംഗളൂരുവില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി. ഒരു എം.എല്‍.എയെ ഡല്‍ഹിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ കടത്തി-കുമാരസ്വാമി തുറന്നടിച്ചു.

ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നുചേരണമെന്നും ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *