കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു


രാജ്യദ്രോഹ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്. ജാമ്യപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്ദ്ദേശം നല്കി.


കനയ്യ കുമാര്‍ എന്തുകൊണ്ട് ഇതുവരെ കോടതിയെ സമീപിച്ചില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കനയ്യ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.




Sharing is Caring