കണ്‍സഷന്‍ നിഷേധം: കൊല്ലത്ത് വിദ്യാര്‍ഥികള്‍ ബസുകള്‍ തകര്‍ത്തു


കൊല്ലം: വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ നല്‍കാന്‍ സ്വകാര്യ ബസുടമകള്‍ തയാറാകാത്തതില്‍ പ്രതിക്ഷേധിച്ച്‌ കെ.എസ്.യു നേത്യത്വത്തില്‍ സംഘടിച്ചെത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു.


വെള്ളിയാഴ്ച 11.30 ഓടെയായിരുന്നു ചിന്നക്കടയിലായിരുന്നു സംഭവം. പുതിയ ബസ് നിരക്ക് നിലവില്‍ വന്ന ശേഷം സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥി കണ്‍സഷന്‍ അനുവദിച്ചിരുന്നില്ല. ഇതാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് രംഗം ശാന്തമാക്കി. ബസുകള്‍ റോഡിന് കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്താന്‍ ബസ് ജീവനക്കാര്‍ ശ്രമിച്ചുവെങ്കിലും പൊലീസ് തടഞ്ഞു.




Sharing is Caring