ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

അ​ട്ട​പ്പാ​ടി: ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ര്‍​ഹ​രാ​യ ആ​ദി​വാ​സി​ക​ളെ ക​ണ്ടെ​ത്തി വ​ന​ഭൂ​മി ന​ല്‍​കും. ആ​ദി​വാ​സി​ക​ള്‍​ക്ക് കൂ​ട്ട​മാ​യി താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും കൃ​ഷി​സ്ഥ​ലം വേ​റെ​യും ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ട്ട​പ്പാ​ടി​യി​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക അ​ടു​ക്ക​ള പ​ദ്ധ​തി ത​ട​സ​മി​ല്ലാ​തെ തു​ട​രും. ആ​ദി​വാ​സി​ക​ള്‍​ക്ക് 200 ദി​വ​സം തൊ​ഴി​ല്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും മാ​ന​സി​ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്കാ​യി കെ​യ​ര്‍ ഹോം ​ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി​യി​ല്‍ ഭ​ക്ഷ്യ​ധാ​ന്യം വി​ത​ര​ണം ചെ​യ്യാ​ന്‍ സ​പ്ലൈ​ക്കോ​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *