‘ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു’: ചിന്താ ജെറോം


ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും ലൈംഗീക അധിക്ഷേപവും ചോദ്യം ചെയ്തു എന്ന കാരണത്താലെ സമാനതകളില്ലാത്ത സൈബർ വേട്ടയാടലിന് ഇരയാവുന്നു.


വലിയ കള്ള പ്രചാരണമാണ് നടത്തികൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം നഗരസഭയിൽ അധികാരമേറ്റ അന്നു മുതൽ ബിജെപിയുടെയും യുഡിഎഫ്‌ ന്റെയും കണ്ണിലെ കരടാണ് ആര്യാ രാജേന്ദ്രനെന്നും ചിന്താ ജെറോം ഫേസ്ബുക്കിൽ കുറിച്ചു




Sharing is Caring