കണ്ടയ്​നറില്‍ 39 മൃതദേഹങ്ങള്‍; ഡ്രൈവര്‍ അറസ്​റ്റില്‍

ലണ്ടന്‍: നഗരത്തില്‍ ലോറി കണ്ടയ്​നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്​റ്റില്‍. വാട്ടര്‍ഗ്ലാഡ്​ വ്യവസായ പാര്‍ക്കിലാണ്​ മൃത​ദേഹങ്ങളടങ്ങിയ ലോറി കണ്ടെത്തിയത്​. വടക്കന്‍ അയര്‍ലാന്‍ഡ്​ സ്വദേശിയായ 25കാരനാണ്​​ സംഭവവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായത്​.

ബള്‍ഗേറിയയിലാണ്​ ലോറിയുടെ രജിസ്​ട്രേഷന്‍ നടത്തിയിരിക്കുന്നത്​. ഹോളിഹെഡ്​ വഴി ശനിയാഴ്​ചയാണ്​ വാഹനം യു.കെയിലെത്തിയത്​. വലിയ ദുരന്തമാണ്​ ഉണ്ടായിരിക്കുന്നത്​ 39 പേര്‍ക്കാണ്​ ജീവന്‍ നഷ്​ടമായത്​. ഇതുമായി ബന്ധപ്പെട്ട്​ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്​ ചീഫ്​ സുപ്രണ്ട്​ ആന്‍ഡ്രു മാരിനര്‍ പറഞ്ഞു.

മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.കേസന്വേഷണവുമായി ബന്ധപ്പെട്ട്​ മറ്റ്​ രാജ്യങ്ങളിലെ പൊലീസി​​െന്‍റ കൂടി സഹായം തേടുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *