സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ക്യാപ്റ്റന്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.
ടെസ്റ്റ് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്തിയതോടെ വിരാട് കോഹ്ലിക്കൊപ്പം മൂന്ന് ഫോര്‍മാറ്റിലും ആദ്യ പത്തിലിടം നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശര്‍മ്മ മാറി. മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ 529 റണ്‍സാണ് രോഹിത് ശര്‍മ്മ അടിച്ചുകൂട്ടിയത്.














