കഞ്ചാവ് ചെടി വളര്‍ത്തിയ തൊഴിലാളികള്‍ കസ്റ്റഡിയില്‍


കൊച്ചി നഗരമധ്യത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതായി കണ്ടെത്തി. എളമക്കര പൊലീസ് സ്‌റ്റേഷന് സമീപം സോമ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഗോഡൗണിലാണ് മൂന്ന് മാസം വളര്‍ച്ചയെത്തിയ ആറ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കഞ്ചാവ് ചെടി വളര്‍ത്തിയതെന്ന് സംശയിക്കുന്ന നിര്‍മ്മാണ കമ്പനിയിലെ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഗോഡൗണിന്റെ അടുക്കളയുടെ സമീപത്തായാണ് കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. തൊട്ടടുത്ത കെട്ടിടത്തില്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കഞ്ചാവ് ചെടികള്‍ നട്ടിട്ടുള്ളതായി പൊലീസിന് വിവരം നല്‍കിയത്




Sharing is Caring