തിരുവനന്തപുരം: ഓഖി ദുരന്തത്തെതുടര്ന്നു കേരളത്തില്‍നിന്ന് 91 പേരെ കാണാതായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തത്തില്‍ 52 പേര് മരിച്ചു. കാണാതായ 91 പേര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.













