ഓൺലൈൻ ടാക്‌സി സേവനമായ യൂബർ സർവീസ് പുനരാരംഭിച്ചു

രാജ്യത്ത് ഓൺലൈൻ ടാക്‌സി സേവനമായ യൂബർ സർവീസ് പുനരാരംഭിച്ചു. മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സർവീസ് നിർത്തിവച്ച സ്ഥാപനം മെയ് 4 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പച്ച, ഓറഞ്ച് സോണുകളിൽ മാത്രമേ യൂബർ സർവീസ് നടത്തുകയുള്ളു. ഇതോടെ മാനദണ്ഡങ്ങൾ പാലിച്ച് ഗ്രീൻ സോണായ കൊച്ചിയിൽ യൂബർ ഓടിത്തുടങ്ങും. ഗ്രീൻ സോണിൽപ്പെട്ട കട്ടക്ക്, ജംഷഡ്പൂർ, ദമൻ, സിൽവാസ, ഗുവാഹത്തി എന്നിവിടെയും യൂബർ സേവനം ലഭ്യമാകും. അമൃത്സർ, ഹൂബ്ലി, പഞ്ച്കുല, ഉദയ്പൂർ, അസൻസോൾ, വാപി, ഡെഹ്രാഡൂൺ, മംഗലാപുരം. രാജ്‌കോട്ട്, ഗുരുഗ്രാം എന്നിവയാണ് യൂബർ സേവനം ലഭ്യമാകുന്ന ഓറഞ്ച് സോണിൽപ്പെട്ട പ്രദേശങ്ങൾ.

കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും യൂബർ സർവീസ് നടത്തുക :

*യാത്രക്കാർ യൂബറിൽ കയറുന്നതിന് മുമ്പും ശേഷവും കൈ നന്നായി വൃത്തിയാക്കണം

*യാത്ര ചെയ്യുന്നവർ നിർബന്ധമായും ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിച്ചിരിക്കണം

*ക്യാഷ് പേയ്‌മെന്റിന് പകരം ഡിജിറ്റൽ പേയ്‌മെന്റിനാകും മുൻഗണന നൽകുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *