ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം സെന്‍സെക്സില്‍ 121 പോയിന്റ് ഉയര്‍ന്നു


മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു .സെന്‍സെക്സ് 121 പോയിന്റ് നേട്ടത്തില്‍ 38713ലും നിഫ്റ്റി 34 പോയിന്റ് ഉയര്‍ന്ന് 11881ലുമാണ് വ്യാപാരം ആരംഭിച്ചത്.ടാറ്റമോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എന്‍ടിപിസി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണുള്ളത്.




Sharing is Caring