എല്‍ജിയുടെ വി50 തിങ്ക് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേയ്ക്ക്


എല്‍ജിയുടെ വി50 തിങ്ക് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേയ്ക്ക്. ഫോണ്‍ ജൂണ്‍ 20ന് 5ജി സ്മാര്‍ട്ട് വിപണിയില്‍ എത്തും. കഴിഞ്ഞമാസം സ്പ്രിന്റ് നെറ്റ് വര്‍ക്കിലാണ് വി50 സ്മാര്‍ട്‌ഫോണ്‍ അമേരിക്കയില്‍ ആദ്യമായെത്തിയത്.സ്പ്രിന്റ് പതിപ്പിന് സമാനമായാണ് വി50 തിങ്കിന്റെ വെരിസോണ്‍ പതിപ്പും എത്തുന്നത്.വെരിസോണിന്റെ പ്രത്യേക 5ജി ലോഗോ ഫോണിന് പിന്‍ഭാഗത്ത് പതിപ്പിച്ചിട്ടുണ്ട്.6.4 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസറും ആറ് ജിബി റാമും ഫോണിലുള്ളത്. മൂന്ന് റിയര്‍ ക്യാമറകളും രണ്ട് സെല്‍ഫി ക്യാമറകളും അടക്ക് ആകെ അഞ്ച് ക്യാമറകള്‍ എന്നിവ ഫോണിലുണ്ടാവും.വെരിസോണിന്റെ ഡിവൈസ് പേമെന്റ് പ്ലാന്‍ അനുസരിച്ച്‌ പ്രതിമാസം 41.66 ഡോളറാണ് വി50 തിങ്കിന്റെ വില.




Sharing is Caring