ഓസ്ട്രേലിയയില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും കറുത്തവര്‍ഗക്കാരായ വിദ്യാര്‍ഥികളെ ഇറക്കി വിട്ട സംഭവത്തില്‍ ആപ്പിള്‍ മാപ്പ് പറഞ്ഞു. കറുത്തവര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ സ്റ്റോറില്‍ വരുന്നത് സാധനങ്ങള്‍ മോഷ്ടിക്കാനാണെന്ന് ആരോപിച്ചാണ് ഇവരെ ആപ്പിള്‍ ജീവനക്കാര്‍ പുറത്താക്കിയത്. കറുത്തവര്‍ മോഷണം നടത്തുന്നവരാണെന്നും നിങ്ങള്‍ മോഷണം നടത്തുമെന്ന് ഭയപ്പെടുന്നതായും ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് പറയുകയും ചെയ്തുകാമറയില് പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതിഷേധമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ യൂട്യൂബിലുടെ പുറത്തു വിടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥികളോട് പുറത്തു പോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. വര്‍ഗവിവേചനവും വംശീയ അധിക്ഷേപവും നേരിട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലുടെ ഉയര്‍ന്നത്. തുടര്‍ന്ന് ആപ്പിള്‍ സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ സ്റ്റോര്‍ ജീവനക്കാരും ആപ്പിള്‍ മാനേജരും വിദ്യാര്‍ഥികളോടു നിരുപാധികമായി മാപ്പ് പറഞ്ഞത്.












