പലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതാണെന്ന് പാലസ്തീന്‍ അന്വേഷണ സംഘം. യാസര്‍ അറാഫത്തിന്റെ 11-ആമത് ചരമദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനാണ് ഇസ്രയേലിനെതിരെ കുറ്റമാരോപിച്ചത്. ഘാതകനെ എത്രയും പെട്ടെന്ന് തിരിച്ചറിയുമെന്നും അന്വേഷണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അന്വേഷണസംഘ തലവന്‍ തൗഫീഖ് തിരാവി അറിയിച്ചു.












