ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പോലീസ് കേസെടുത്തു


പനജി: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റ് ചെയ്യുകയും ചെയ്തതിന് കേസെടുത്തു. ഗോവയിലെ പനജിയിലാണ് സംഭവം. അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ ക്ലാസിനിടെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


പ്രചാരണത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് എസ്.പി പങ്കജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പനജിയിലെ സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ ഐ.ടി ആക്‌ട് പ്രകാരാണ് കേസെടുത്തിരിക്കുന്നത്.


കുട്ടികളില്‍ ചിലര്‍ അധ്യാപകരെ അപമാനിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കത്ത് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷാകര്‍ത്താക്കള്‍ക്ക് കത്ത് നല്‍കിയത്.



Sharing is Caring