മൃഗശാലയിലെ 15 പുള്ളിമാനുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു, പ്രതിഷേധവുമായി മൃഗസ്നേഹികള്‍


മംഗളൂരു : പിലിക്കുള നിസര്‍ഗദാമ വന്യമൃഗശാലയിലെ 15 പുള്ളിമാനുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. വ്യാഴാഴ്ച രാത്രിയാണ് മതിലുചാടി എത്തിയ തെരുവുനായ്ക്കള്‍ പാര്‍ക്കിലേക്ക് ഇരച്ചുകയറിയത്. മൃഗങ്ങളെ കൂട്ടിലടയ്ക്കാതെ തുറന്നസ്ഥലത്ത് മേയാന്‍ വിടുന്ന പാര്‍ക്കാണിത്. ഇത്തരത്തില്‍ മേയുന്നതിനിടെയാണ് നായകള്‍ മാനുകളെ കടിച്ചുകൊന്നത്.


എല്ലാ മാനുകളുടേയും കഴുത്തിനാണ് കടിയേറ്റത്. എന്നാല്‍ ഇവയെ നായകള്‍ ഭക്ഷിച്ചിട്ടില്ല. രണ്ട് മാനുകള്‍ക്ക് കടിയേറ്റപരിക്കുകളുണ്ട്. ഇവയെ ഇവിടെത്തന്നെ ചികിത്സിക്കുകയാണ്. സമീപത്തെ മാലിന്യകേന്ദ്രത്തില്‍ നിന്നാണ് നായ്ക്കള്‍ മതിലുചാടിയെത്തിയത്. മൃഗശാലയില്‍ മാനുകളുടെ എണ്ണം കൂടിയതോടെ ചിലതിനെ കാട്ടില്‍ വിടാനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ നടത്തുന്നതിനിടെയാണ് നായകളുടെ ആക്രമണം.മാനുകള്‍ ചാവാനിടയായത് മൃഗശാലാ അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ച്‌ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.




Sharing is Caring