ആന്ധ്രയില്‍ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; ജനറല്‍ മാനേജര്‍ മരിച്ചു

കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ ഫാക്ടറിയിലുണ്ടായ അമോണിയ വാതക ചോര്‍ച്ചയില്‍ ഒരാള്‍ മരിച്ചു. മറ്റു ജീവനക്കാര്‍ സുരക്ഷിതരാണ്. ഫാക്ടറി ജനറല്‍ മാനേജരായ ശ്രീനിവാസ റാവു ആണ് മരിച്ചത്. വാതകം ശ്വസിച്ച്‌ അവശനിലയിലായ ഇദ്ദേഹത്തെ സ്ഥലത്തുണ്ടായിരുന്ന മറ്റു നാലു പേര്‍ ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലൂം മരണപ്പെട്ടിരുന്നു.

നന്ദയാലിലുള്ള എസ്.പി.വൈ അഗ്രോ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കമ്ബനിയുടെ ഫാക്ടറിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയത്. ഫാക്ടറിക്ക് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഇതുവഴി ആരോഗ്യപ്രശ്‌നമുണ്ടാവില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും വീടിനുള്ളില്‍ കഴിഞ്ഞാല്‍ മതിയെന്നും ജില്ലാ കലക്ടര്‍ ജി.വീരപാണ്ഡ്യന്‍ പറഞ്ഞു.
മുന്‍ എം.പി എസ്.പി.വൈ റെഡ്ഡിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. തകരാറിലായ പൈപ്പ്‌ലൈനില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായതെന്നും തകരാര്‍ ഇന്നലെ പരിഹരിച്ചിരുന്നതാണെന്നും കുടുംബം പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *