ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കൊച്ചി • തോപ്പുംപടി പാലത്തില്‍ വച്ച്‌ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ഡ്രൈവര്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫോര്‍ട്ടു കൊച്ചിയില്‍ നിന്ന് നെടുമ്ബാശേരിക്കു പോവുകയായിരുന്ന കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. മുന്‍ ഭാഗത്തുനിന്ന് തീ പടരുന്നതു കണ്ട ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഇതിനിടെ തീ മുന്‍ഭാഗത്തേക്ക് പടര്‍ന്നു. അഗ്നിശമനസേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായി കത്തിയിരുന്നു.




Sharing is Caring