ഒളിമ്ബിക്‌സ്: വനിതകളുടെ സ്ട്രീറ്റ് സ്‌കേറ്റ്‌ബോര്‍ഡിംഗില്‍ സ്വര്‍ണമണിഞ്ഞ് 13കാരി

ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന ഒളിമ്ബിക്‌സില്‍ സ്വര്‍ണമണിച്ച്‌ 13കാരി. വനിതകളുടെ സ്ട്രീറ്റ് സ്‌കേറ്റ്‌ബോര്‍ഡിംഗ് ഇനത്തിലാണ് ജപ്പാന്റെ മോമിജി നിഷിയ സ്വര്‍ണം നേടിയത്. 15.26 സ്‌കോറുമായാണ് മോമിജി ചരിത്രത്തില്‍ ഇടംനേടിയത്. റോമില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പില്‍ മോമിജി വെള്ളി നേടിയിരുന്നു.

ബ്രസീലിന്റെ റെയ്‌സ ലീല്‍ എന്ന 13കാരിയാണ് വെള്ളി നേടിയത്. സ്‌കോര്‍ 14.64. ബ്രസീലില്‍ നിന്ന് രാജ്യാന്തര മത്സരത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ആദ്യ താരം മാത്രമല്ല, ഒളിമ്ബ്യന്‍ കൂടിയാണ് റെയ്‌സ ലീല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *