ഒരു ബന്ധുവിനും നിയമനം നല്‍കിയിട്ടില്ല; തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു: ചെന്നിത്തല


തന്റെ ബന്ധുക്കള്‍ അനധികൃത നിയമനം നേടിയെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെ വെല്ലുവിളിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ബന്ധുവിനെയും യുഡിഎഫിന്റെ കാലത്ത് നിയമിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അതു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. പൊതുപ്രവര്‍ത്തകരെ അപമാനിക്കാനുള്ള ശ്രമമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ഇതു ശരിയായ പ്രവൃത്തിയല്ലെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring