ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു; ഹാര്‍ദിക് പാണ്ഡ്യ ടീമില്‍

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ 900-ാം ഏകദിന മല്‍സരമാണിത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ. ടെസ്റ്റ് പരമ്ബരയില്‍ നേടിയ സമ്ബൂര്‍ണ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏകദിന പരമ്ബരയിലെ ആദ്യ മല്‍സരത്തിനിറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, അജങ്ക്യ രഹാനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, മഹേന്ദ്രസിങ് ധോണി, കേദാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, അമിത് മിശ്ര, ജസ്പ്രീത് ബുംറെ, ഉമേഷ് യാദവ്.
അഞ്ചു മല്‍സര പരമ്ബരയില്‍ ന്യൂസീലന്‍ഡിനെതിരെ 4-1 വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്താം.ഇപ്പോള്‍ 113 പോയിന്റുമായി ന്യൂസീലന്‍ഡാണ് മൂന്നാമത്. 110 പോയിന്റുമായി ഇന്ത്യ നാലാമതും. കണക്കുകള്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *