ഒരു പട തന്നെ ഒപ്പമുണ്ട്, ശക്തമായി തുടരുക’ സിദ്ധാര്‍ത്ഥിനും കുടുംബത്തിനും ഐകദാർഢ്യവുമായി പാര്‍വതി തിരുവോത്ത്

‘സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും’ എന്ന് പാര്‍വതി ട്വീറ്റ് ചെയ്തു
‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ മോദിയോടും ഷായോടും നടൻ സിദ്ധാർത്ഥ്
ബി ജെ പിക്കാർ വീടുകയറി നടത്തിയ ആക്രമണം: 3 പേർക്ക് പരിക്ക്
കൊച്ചി: ബി.ജെ.പി ഐ.ടി സെല്ലിന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ നടന്‍ സിദ്ധാര്‍ത്ഥിന് ഐകദാർഢ്യയുമായി നടി പാര്‍വതി തിരുവോത്ത്.ട്വിറ്ററിലൂടെയായിരുന്നു പാര്‍വതി പിന്തുണയുമായി എത്തിയത്.
‘സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും’ എന്ന് പാര്‍വതി ട്വീറ്റ് ചെയ്തു .
അതേസമയം തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐ.ടി സെല്ലും ചേര്‍ന്ന് ചോര്‍ത്തിയെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു .അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് തന്നെ കൊല്ലാനും ആക്രമിക്കാനും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ആഹ്വാനം ചെയ്യുന്നുവെന്നും താരം പറഞ്ഞു . ഇതിന് അനുബന്ധമായി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ പങ്കുവെച്ചു.
ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *