10 രൂപയിൽ നിന്ന് 50 രൂപയിലേക്ക്; റെയിവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

നാളെ മുതൽ മൂന്ന് മാസത്തേക്കാണ് നിരക്ക് വർദ്ധന. റെയിവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി റെയിവേ. മുമ്പ് പത്ത് രൂപയായിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ 50 രൂപയാക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ പ്ലാറ്റ്ഫോമിലെ തിരക്കൊഴിവാക്കാനാണ് നടപടിയെന്ന് റെയിൽവേയുടെ വിശദീകരണം. നാളെ മുതൽ മൂന്ന് മാസത്തേക്കാണ് നിരക്ക് വർദ്ധന.പാലക്കാട് ഡിവിഷനിലാണ് ഉത്തരവിറക്കിയത്. നേരത്തെ മുംബൈയില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അന്ന് പക്ഷേ വേനൽക്കാല യാത്രാ തിരക്കിനിടയിൽ സ്റ്റേഷനുകളിൽ തിരക്ക് കൂടുന്നത് തടയാനാണ് ഇത്തരമൊരു നിര്‍ദേശം നൽകിയതെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, മുംബൈയിലെ ലോക്മന്യ തിലക് ടെർമിനൽ, താനെ, തുടങ്ങിയ സ്റ്റേഷനുകളിലായിരുന്നു നിരക്ക് വര്‍ധനവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *