‘ഒരു കോടി വാഗ്ദാനം ചെയ്ത് വിലയ്‌ക്കെടുക്കാന്‍ ശ്രമം’; ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ഹാര്‍ദിക് പട്ടേലിന്‍റെ അനുയായി


ബിജെപിയിൽ ചേരാൻ തനിക്ക് ഓരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭത്തിന്‍റെ നേതൃ നിരയിൽ ഉണ്ടായിരുന്ന നേതാവ്.ഹാർദിക് പട്ടേലിനൊപ്പം സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ നരേന്ദ്ര പട്ടേലാണ് ബിജെപിയെ വെട്ടിലാക്കുന്ന ആരോപണവുമായി രംഗത്തു വന്നത്.ക‍ഴിഞ്ഞ ദിവസം ഇയാൾ ബിജെപിയിൽ ചേർന്നിരുന്നു.എന്നാൽ പിന്നീട് നാടകീയ നീക്കങ്ങളിലൂടെ തനിക്ക് മുൻകൂറായി ലഭിച്ച 10 ലക്ഷം രൂപ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച് ഇയാൾ വാർത്താസമ്മേളനം നടത്തുകയായിരുന്നു.പട്ടീദാർ ആന്ദോളൻ സമിതിയുടെ കൺവീനറാണ് നരേന്ദ്ര പട്ടേൽ.


ഹാർദിക് പട്ടേലിന്‍റെ അനുയായി വരുൺ പട്ടേൽ ക‍‍ഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.വരുൺ വ‍ഴി ബിജെപി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് നരേന്ദ്ര പട്ടേൽ ആരോപിക്കുന്നത്.ബാക്കി 90 ലക്ഷം രൂപയും തരാമെന്നേറ്റിട്ടുണ്ട്.എന്നാൽ റിസർവ് ബാങ്ക് മു‍ഴുവനായി തന്നാലും തന്നെ വിലക്കെടുക്കാനാവില്ലെന്ന് നരേന്ദ്ര പട്ടേൽ അവകാശപ്പെട്ടു.ബിജെപിയുടേയും വരുൺ പട്ടേലിന്‍റേയും തനിനിറം വെളിച്ചത്തു കൊണ്ടു വരാനാണ് താൻ പണം വാങ്ങിയതെന്നും നരേന്ദ്ര പട്ടേൽ വെളിപ്പെടുത്തി.




Sharing is Caring