സുപ്രീം കോടതി കൊളീജിയം ഒന്‍പത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്( ഛത്തീസ്ഗഡ്) ജസ്റ്റിസ് രാജേന്ദ്ര മേനോന്( പാട്ന) ജസ്റ്റിസ് ഹേമന്ത് ഗുപ്ത( മധ്യപ്രദേശ്) ജസ്റ്റിസ് അഭിലാഷാ കുമാരി(ത്രിപുര) ജസ്റ്റിസ് ബി ഡി അഹമ്മദ്( ജമ്മുകശ്മീര്‍) ജസ്റ്റിസ് പ്രദീപ് നന്ദര്ജോഗ്( രാജസ്ഥാന്) ജസ്റ്റിസ് ടി വായ്ഫി( ഹൈദരാബാദ്) ജസ്റ്റിസ് എച്ച്ജി രമേഷ്( മദ്രാസ് ) ജസ്റ്റിസ് പികെ മൊഹന്തി( ഢാര്‍ഖണ്ഡ്) എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്. മധ്യപ്രദേശ് ഹൈക്കോടതിയിലെ ആക്ടിങ്ങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് രാജേന്ദ്ര മേനോന്.

ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ കൊളീജിയമാണ് ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്. ഇനി കേന്ദ്രം ഇത് അംഗീകരിച്ചാല്‍ മതി.
2004ലാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് കേരള ഹൈക്കോടതി ജഡ്ജിയായത്.83 അഭിഭാഷകനായി ചേര്‍ന്നു, തിരുവനന്തപുരത്താണ് പ്രാക്ടീസ് തുടങ്ങിയത്. പിന്നെ ഹൈക്കോടതയിലേക്ക് മാറി.എറണാകുളം എളമക്കര കീര്‍ത്തി നഗറില്‍ സായി ഗായത്രിയിലാണ് താമസം.













