ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം – An Omar Magic’ ത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമില്‍ ആണ് ചിത്ര റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ അറിയിച്ചു.
തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലിയില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാന്‍ കഴിയുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.

18 നും 23 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് അവസരം ലഭിക്കുക. ഈ മാസം 23 ന് തൃശൂരിലെ ഹോട്ടല്‍ Pearl Regency യില്‍ രാവിലെ 10:30 മുതല്‍ വൈകുന്നേരം 5:30 വരെ നടക്കുന്ന ഓഡിഷനില്‍ താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഗിന്നസ് സാധ്യതയുള്‍പ്പെടെ നിരവധി പ്രത്യേകതകളുള്ള ഒരു ചിത്രമായിരിക്കും നല്ല സമയം എന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *