ബോക്‌സ്ഓഫിസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയക്കുതിപ്പ് തുടരുകയാണ് കെജിഎഫ്.


ബോക്‌സ്ഓഫിസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയക്കുതിപ്പ് തുടരുകയാണ് കെജിഎഫ്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് ചിത്രം അഞ്ഞൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഹിന്ദിയില്‍ ചിത്രത്തിന്റെ കലക്ഷന്‍ 200 കോടി രൂപ പിന്നിട്ടു. കേരളത്തില്‍ നാലു ദിവസം കൊണ്ട് 28 കോടിയാണ് വാരിയത്.


അതേസമയം വിജയ് ചിത്രം ബീസ്റ്റിന്റെ കേരള കലക്ഷന്‍ (അഞ്ച് ദിവസം) 9.80 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറഞ്ഞു. ആന്ധ്രപ്രദേശ്/ തെലങ്കാന ഏരിയയില്‍ ആദ്യ നാലു ദിവസം കൊണ്ടു തന്നെ ‘കെജിഎഫ് 2’ 50 കോടി നേടിയിരുന്നു.

online news portal

കെജിഎഫ് 2 ചിത്രത്തിന്റെ ആദ്യദിന ആഗോള കലക്ഷന്‍ 164 കോടിയായിരുന്നു. രണ്ടാം ദിനം 286 കോടി നേടി കെജിഎഫ് ആദ്യ ഭാഗത്തിന്റെ ഗ്രോസ് കലക്ഷനെ തകര്‍ത്തു. കെജിഎഫ് ഒന്നാം ഭാഗത്തിന്റെ ആകെ കലക്ഷന്‍ 250 കോടിയായിരുന്നു. 80 കോടി രൂപ മുടക്കിയ ചിത്രമാണ് 250 കോടി വാരിക്കൂട്ടിയത്.



Sharing is Caring