ഒന്‍പതര ലക്ഷം രൂപയും 9 കിലോഗ്രാം കഞ്ചാവും പിടികൂടി

ബംഗലൂരുവില്‍ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒന്‍പതര ലക്ഷം രൂപയും അനധികൃതമായി കടത്തുകയായിരുന്ന 9 കിലോഗ്രാം കഞ്ചാവും പിടികൂടി. ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളുടെ മറവില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്തുള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായി ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കേരള അതിര്‍ത്തിയായ കൂട്ടുപുഴ യില്‍ വാഹന പരിശോധനയ്ക്കിടെയാണ് പണവും കഞ്ചാവും പിടികൂടിയത്.

ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കേരള.ആര്‍.ടി.സിയില്‍ നിന്നാണ് രേഖയില്ലാതെ കടത്തുകയായിരുന്ന ഒന്‍പതര ലക്ഷം രൂപ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരളശ്ശേരി സ്വദേശിയായ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്

ബംഗലൂരുവില്‍ നിന്നും ഇരിട്ടി വഴി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കല്‍പ്പക ടൂറിസ്റ്റ് ബസ്സില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 9 കിലോഗ്രാം കഞ്ചാവ് പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട് ബസ്സും യാത്രക്കാരായ 4 പേരെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലായവരില്‍ ബസ്സ് ജീവനക്കാരും ഉള്‍പ്പെട്ടതായാണ് സൂചന. ഇരിട്ടിയില്‍ ഇത്രയധികം കഞ്ചാവ് ശേഖരം പിടികൂടുന്നത് ഏറെ നാളുകള്‍ക്കു ശേഷമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *