മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ നിര്യാതനായി


മുതിര്‍ന്ന ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ (79) നിര്യാതനായി. കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാര്‍ട്ടി യിലൂടെ സോഷ്യലിസ്റ്റ് പാര്‍ട്ടി യിലെത്തിയ മടിക്കൈ കമ്മാരന്‍ പിന്നീട് ജനസംഘത്തിലൂടെയാണ് ബി.ജെ.പി യിലെത്തുന്നത്. ജില്ല രൂപീകരണ കാലം മുതല്‍ തുടര്‍ച്ചയായി നാല് കൊല്ലം ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. ദീര്‍ഘകാലമായി ദേശീയ സമിതി അംഗമാണ്.


ഗോവന്‍ വി മോചന സമരം, അടിയന്തിരാവസ്ഥ കാലം എന്നീ വേളകളില്‍ ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്‌കാരം നാളെ ഒന്‍പതിന് ഏച്ചിക്കാനം കല്യാണത്തെ വീട്ടുവളപ്പില്‍.




Sharing is Caring