ഒക്ടോബർ :9 ചെഗുവേര രക്തസാക്ഷി ദിനം

അർജന്റീനയിലെ റൊസാരിയോയിൽ ജനനം. വൈദ്യശാസ്ത്രപഠനത്തിനിടയിൽ വായനയിലൂടെയും , ലാറ്റിനമേരിക്കയിലെ മോട്ടൊർസൈക്കിൾ യാത്രയിലൂടെ സ്ഥിതിഗതികൾ നേരിട്ടു കണ്ടുമനസ്സിലാക്കിയും അതെല്ലാം സൂക്ഷ്മ നിരീക്ഷണത്തിനുവിധേയമാക്കിയും സ്വയം മാർക്സിസ്റ്റായി ചെ വളർന്നു.ഫിദൽ കാസ്‌ട്രോയ്ക്ക് ഒപ്പം ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ചെ ,ജനസമരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ സാഹചര്യം അനുയോജ്യമെങ്കിൽ ഒളിപ്പോരുൾപ്പെടെയുള്ള സായുധ സമരങ്ങളെയും ആശ്രയിക്കാം എന്ന് വിശ്വസിച്ചു.

1956ല്‍ മെക്‌സികോയിലായിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ ‘ജൂലൈ 26 പ്രസ്ഥാനം ‘എന്ന വിമോചനമുന്നേറ്റസേനയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള വിപ്ലവ ജീവിതം ചരിത്രത്തിൽ അതുല്യമാതൃകയും ആവേശവുമായി തുടരുന്നു.
അതിനോട് താരതമ്യപ്പെടുത്താവുന്നത് മാർക്സും എംഗൽസുംതമ്മിലുള്ളസൌഹൃദം മാത്രം! നമ്മുടെനാട്ടിൽ ഈ എം എസ്സും ഏ കെജിയും തമ്മിൽ തുടർന്ന കമ്മ്യൂണിസ്റ്റ് സാഹോദര്യവും അപൂർവ്വമാതൃകയാണ്. 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി ജനകീയ അധികാരം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻ‌മ എന്ന ചെറുപായ്ക്കപ്പലിൽ അദ്ദേഹം ഫിദലിനൊപ്പം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയുക്തനായി. പുതിയ ജനകീയഭരണകൂടത്തിൽ പല പ്രധാന ചുമതലകളും അദ്ദേഹംവഹിച്ചു.
ഗറില്ലാ യുദ്ധമുറകളെ പറ്റിയും വിപ്ളവധാർമ്മികതയെപ്പറ്റിയുംപുസ്തകങ്ങളും ലേഖനങ്ങളും എഴുതി . അതുല്യമായ വിപ്ളവ സാർവ്വദേശീയതയാണ് ചെയുടെ ചിന്തയുടേയും ജീവിതത്തിന്റേയും ആധാരശ്രുതി.
1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിമോചന പ്രസ്ഥാനം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെ ക്യൂബ യോടു യാത്രപറഞ്ഞു .
ട്രൈകോൺടിനെന്റൽ ‘ എന്ന(ഏഷ്യ ,ആഫ്രിക്ക ,ലാറ്റിനമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വിമോചന വിപ്ളവപ്രസ്ഥാനങ്ങളുടെ)കൂട്ടായ്മയുടെ പിന്നിലെ മുഖ്യപ്രചോദനം ചെയായിരുന്നു. ഫിദലിനെഴുതിയ ചെയുടെ വിടവാങ്ങൽ കത്ത് വിപ്ളവ കവിതയാണ്. ‘ഫിദലിനൊരുഗീതം’ എന്നകവിത പ്രശസ്തകവി സച്ചിദാനന്ദൻ മലയാളത്തിലാക്കിയിട്ടുണ്ട്.വിശ്രുതകവി നിക്കൊളാസ് ഗിയന്റെ ‘ ചെ’ എന്നകവിതമലയാളത്തിലേക്ക് മൊഴിമാറ്റിയത് ഡോഃ അയ്യപ്പപ്പണിക്കരാണ്.

ബൊളീവിയയിൽ വച്ച് ധീരോജ്വലമായ മോചനപ്പോരാട്ടത്തിനിടയിൽ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ ബൊളീവിയൻ സേന നടത്തിയ ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം ‘ലാ ഹിഗ്വേര’ യിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു. സാമ്രാജ്യത്വ നിഷ്ടൂരതയുടെയും നിയമരാഹിത്യത്തിന്റേയും മനുഷ്യാവകാശലംഘനത്തിന്റേയുംമറ്റൊരുദാഹരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *