ജെഎന്‍യുവില്‍ നടന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് ആരോപിച്ച് വിമുക്തഭടന്‍മാരുടെ മാര്‍ച്ച്. ദില്ലിയില്‍ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് വിമുക്തഭടന്‍മാര്‍ പങ്കെടുത്തു. രാജ്യസുരക്ഷക്ക് വേണ്ടിയുള്ള കൂട്ടായ്മ എന്ന പേരിലാണ് ഇവര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. നിരവധി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.












