ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരത്തില്‍

ഇരുന്പനം ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഐ.ഒ.സി പ്ലാന്‍റില്‍ നിന്നും ഇന്ധനവിതരണത്തിനുളള കരാര്‍ ഏറ്റെടുത്ത ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയും ആവശ്യം.
ഐഓസിക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് മൂന്ന് തവണ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല. ഇതോടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരത്തിലേക്ക് ഇറങ്ങുകയായിരുന്നു. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലേക്ക് വിമാന ഇന്ധനം അടക്കമുള്ള പെട്രോളിയം ഇന്ധനങ്ങള്‍ വിതരണം ചെയ്യുന്നത് ഇരുന്പനത്തെ പ്ലാന്‍റില്‍ നിന്നാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *