ഉപതെരഞ്ഞെടുപ്പ് : 74.28 ശതമാനം പോളിങ്; വോട്ടെണ്ണല്‍ ഇന്ന്

വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 74.28 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും.

വാര്‍ഡ്, വോട്ടിങ് ശതമാനം എന്നിവ ചുവടെ. വോട്ടെണ്ണല്‍ കേന്ദ്രം ബ്രാക്കറ്റില്‍. തിരുവനന്തപുരം– ജില്ലാപഞ്ചായത്ത്– കിഴുവിലം– 55.97 (ചിറയിന്‍കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍), അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത്– മരുതംകോട്– 85.75 (അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍), മടവൂര്‍ ഗ്രാമപഞ്ചായത്ത്– സീമന്തപുരം– 78.56 (മടവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്), പടിഞ്ഞാറ്റേല– 80.23 (മടവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്), കൊല്ലം– മുനിസിപ്പല്‍ കോര്‍പറേഷന്‍– കയ്യാലയ്ക്കല്‍– 68.45 (പ്രൈംമിനിസ്റ്റേഴ്സ് ആവാസ് യോജനയുടെ ഓഫീസ്), ഇടുക്കി– മാങ്കുളം ഗ്രാമപഞ്ചായത്ത്– 50–ാംമൈല്‍– 85.10 (മാങ്കുളം ഗ്രാമപഞ്ചായത്ത് കാര്യാലയം), കാമാക്ഷി ഗ്രാമപഞ്ചായത്ത്– കാല്‍വരി മൌണ്ട്– 81.54 (കാമാക്ഷി ഗ്രാമപഞ്ചായത്ത് കാര്യാലയം), തൃശൂര്‍ ജില്ലാപഞ്ചായത്ത്– കയ്പമംഗലം– 53.28 (മതിലകം സെന്റ് ജോസഫ് ഹൈസ്കൂള്‍), വടക്കേക്കാട് ഗ്രാമപഞ്ചായത്ത്– ഞമനേങ്ങാട്– 77.38 (വടക്കേക്കാട് ഗ്രാമപഞ്ചായത്ത് കാര്യലയം), ദേശമംഗലം ഗ്രാമപഞ്ചായത്ത്– പല്ലൂര്‍ ഈസ്റ്റ്– 89.30 (ദേശമംഗലം ഗ്രാമപഞ്ചായത്ത് കാര്യാലയം), പാലക്കാട് മുനിസിപ്പാലിറ്റി– മേപ്പറമ്പ്– 79.22 (പാലക്കാട് മുനിസിപ്പല്‍ കൌണ്‍സില്‍ ഹാള്‍), കോഴിക്കോട് കോര്‍പറേഷന്‍– അരീക്കാട്– 74.29 (ടൌണ്‍ ഹാള്‍), വയനാട്– മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത്– തിരുനെല്ലി– 64.64 (മാനന്തവാടി ഗവ.വിഎച്ച്എസ്), കാസര്‍കോട്– തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്– ആയിറ്റി– 66.23 (തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്).

Spread the love

Leave a Reply

Your email address will not be published. Required fields are marked *